The missing link എന്നൊരു ചെറുകഥുയുണ്ട്. ഒരിക്കല്‍ ഒരു വളയത്തിനു തന്റെ ഒരു ഭാഗം നഷ്ട്പെട്ടു.അതിനാല്‍ താന്‍ വിചാരികുന്നതു പോലെ യഥേഷ്ടം വേഗത്തില്‍ നീങ്ങുവാന്‍ അതിനു കഴിഞ്ഞില്ല.മുടന്തിയുള്ള പ്രയാണത്തിനു വേഗം കുറവായിരുന്നു. വേഗം കുറവായിരുന്നതുകൊണ്ട് ചുറ്റുവട്ടങ്ങള്‍ അതിന്റെ കാഴ്ചയില്‍പ്പെട്ടൂ.പൂക്കളേയും ശല്ഭങ്ങളേയും കിളികളെയും കണ്ടു. ചുറ്റുവട്ടത്തൊടു സല്ലപിച്ചു ആസ്വദിചു കടന്നുപോയി. ജീവിതം മനോഹരം എന്നറിഞ്ഞു.സാഹചര്യങ്ങളോടുള്ള തുറവിയും പ്രതികരണവും ജീവിതത്തിനു അര്‍ത്ഥം നല്കുന്നതായിതോന്നി.കിളികളുടെ കളാരവത്തിനു കാതോര്‍ക്കാനും കാറ്റിന്റെ കുളിരല തിരിച്ചറിയാനും പൂക്കളുടെ സൌന്ദര്യം കാണാനും കഴിഞ്ഞു ഏന്നാല്‍ ഒരിക്കല്‍ തന്റെ നഷ്ട്പ്പെട്ട അംഗം തിരിച്ചുകിട്ടിയപ്പോള്‍ വളയം സന്തോഷിച്ചു. എന്നാല്‍ ചുറ്റുവട്ടത്തിന്റെ കാഴ്ച്ചകളെല്ലം അതിനു അന്യമായി.വര്‍ണ്ണങ്ങളുടെ കഴ്ച്ചകള്‍ കാണാന്‍ സാധിക്കാത്തതുകൊണ്ട് അവയ്കൊക്കെ വര്‍ണ്ണങ്ങളില്ല എന്നു നിനച്ചു ചുറ്റൂമുള്ള്തു "നരച്ച" നിറമാണെന്നു വിധിയെഴുതി. ആര്‍ക്കും കൊടുക്കാന്‍ ആരെയും കാണാന്‍ ആരെയും ശ്രവിക്കാന്‍ തന്റെ വേഗതിന് കാത്തുനില്ക്കന്‍ കഴിയാത്തതുകൊണ്ട് അന്യനായി സ്വയം ഭാവിച്ചു. അന്യവത്ക്കരിക്കപ്പെട്ട അവനു എകാന്തത കുട്ടായി.
അന്നുവരെ മനോഹരമെന്നു കരുതിയ ജീവിതം അലക്ഷ്യവും, ക്ഷുദ്രവും അര്‍ഥരഹിതവുമെന്നു വിധിയെഴുതി.അതിവേഗത്തിന്റെ ആവേഗത്തില്‍ ചുറ്റുമുള്ളതൊന്നും അവന്റെ കണ്ണില്‍പ്പെടാതെപോയി എന്നതാണ് സംഭവിച്ച ഏറ്റവും വലിയ ദുരവസ്ഥ.ചുറ്റൂമുള്ള ഒന്നും എന്നെ തൊടാതെപോകുന്നു, ഞാനും ആരെയും തൊടാതെ പോകുന്നു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം.
അന്നുവരെ മനോഹരമെന്നു കരുതിയ ജീവിതം അലക്ഷ്യവും, ക്ഷുദ്രവും അര്‍ഥരഹിതവുമെന്നു വിധിയെഴുതി.അതിവേഗത്തിന്റെ ആവേഗത്തില്‍ ചുറ്റുമുള്ളതൊന്നും അവന്റെ കണ്ണില്‍പ്പെടാതെപോയി എന്നതാണ് സംഭവിച്ച ഏറ്റവും വലിയ ദുരവസ്ഥ.ചുറ്റൂമുള്ള ഒന്നും എന്നെ തൊടാതെപോകുന്നു, ഞാനും ആരെയും തൊടാതെ പോകുന്നു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം.
കണ്ണുണ്ടായല്‍ പോര കാണണം, ചെവിയുണ്ടായല്‍ പോരാ കേള്‍ണം.കണ്ണുണ്ടെങ്കിലും നാം കാണുന്നില്ല. ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല. അല്ലെങ്കില്‍ ഒന്നും കണ്ണില്‍പ്പെടാത്തതായി ഭാവിക്കുന്നു.വേഗത്തില്‍ എല്ലം നേടണമെന്ന അഭിവഞ്ച അങ്ങനെയക്കിത്തീരക്കുന്നു.അതിവേഗം ബഹുദൂരം എന്നതാണ് ആധുനിക യന്ത്രികാ താളത്തിന്റെ മന്ത്രം.എത്രത്തോളം വാരിക്കൂട്ടാം അത്രത്തോളം നേടണം എന്ന ലക്ഷ്യവുമായി മാത്രം പ്രയാണം ചെയ്യുന്നവര്‍, പഴയകളപ്പൂരകള്‍ വിസ്ത്രതമാക്കി,എത്ര വേണമെങ്കിലും ഇനി ആസ്വദിച്ചോളൂ എന്നു തന്നോടുതന്നെ പറയുന്ന വിഡ്ഡിക്ക് തുല്യ്നാണ്.
അതിവേത്തിന്റെ മന്ത്രണങ്ങള്‍ തേടുകയാണ് നാം. അതിശീഘ്രവും ചടുലവുമാണ് ഇന്നത്തേ മാറ്റം. അതിവേഗം ഒപ്പം എത്തുവാന്‍ കഴിയത്തവരൊട് പുഛമാണ്. ഒന്നിനും കൊള്ളാത്തവരണ് അവര്‍ എന്നു കരുതുന്നു. വേഗമില്ലാതവന്‍ പരിഷ്ക്കാരിയല്ല out dated ആണ് വിജയം എന്നതു ആവേഗമാണ്. പിന്നില്‍ നില്ക്കുന്നവരെ കൈകൊണ്ടുതാങ്ങാന്‍ ആളില്ലാതായിരിക്കുന്നു.പിന്നിന്‍ നില്ക്കുന്നവന് എന്നും പിന്നാമ്പുറങ്ങളിലാവുന്ന അവസ്ഥ.മുന്നില്‍ നില്ക്കുന്നവന് പിന്‍വാതിലൂടെയും മുന്നിലകും എന്ന അവസ്ഥ.
കടുത്ത മത്സരത്തിന്റെ മാനസിക പിരിമുറുക്കത്തില്‍ പിന്നിലായിപ്പോകുമോ എന്നതാണ് എറ്റവും വലിയ പേടി. കടുത്തമത്സരത്തിന്റെ കര്ക്കശ്യവും ബഹളവുമൊക്കെ നമ്മുടെ യുവജനോസ്തവങ്ങളും സ്കുള്‍ മേളകളുമൊക്കെ കുട്ടിചോറാക്കുന്നതില്‍ അതിശയമില്ല. ആഗോളവത്കരിക്കപ്പെട്ട "കച്ചവട മനഃസ്ഥിതിയില്‍" ഞാന് എന്റെ ലോകത്തിലേയ്ക്കു ചുരുങ്ങിപ്പോകുന്നു. ഉപയോഗമുള്ളതിനേ മൂല്യമുള്ളു എന്നു വരുമ്പോള്‍ ഉപകാരമില്ലാത്തവയൊക്കെ വലിച്ചെറിയപ്പെടേണ്ടതാകുന്നു. വാരിക്കുട്ടുന്നതില്‍ മാത്രം സന്തോഷവും സുരക്ഷിതത്വവും കാണുന്നവര്‍ ചിലവഴിക്കുന്നതും കൊടുക്കന്നതും പങ്കുവയക്കുന്നതും "സംഭ്രമം" നല്കുന്നു. സകല മനുഷ്യര്‍ക്കും ജീവിയ്ക്കാന്‍ വേണ്ടതു ഈ ഭൂമിയിലുണ്ടെങ്കിലും ചിലരുടെ അതിരു കവിഞ്ഞ അത്യാഗ്രഹം മറ്റുള്ളവരുടെ സാധാരണ ജീവിതം പോലും താകരാറിലാവുന്നു. ഒരുവന്റെ അമിതാപഹരണം അപരനെ ദരിദ്രനാക്കുന്നു. അത്യഗ്രഹവും അതിവേഗവും നീതിയുടെകൂടി പ്രശ്നമായി പരിണമിക്കുന്നുവെന്നു പറയാം. നമ്മുടെ കണ്ണുകള്‍ തുറക്കാം. ചുറ്റുപാടുകളോട് നിരന്തരം പ്രതികരിക്കുന്ന മനസ്സുകള്‍ക്കുടമയാകാം.
No comments:
Post a Comment